)
ബംഗളൂരു: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരു ഫ്ലാറ്റിൽ നിന്നും ഭൂമി ഇടപാടുകളും, സ്വർണാഭരണങ്ങളും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇതെ തുടർന്ന് പോറ്റിയുടെ ഭൂമി ഇടപാടുകളെ കുറിച്ച് എസ്ഐടി അന്വേഷണം നടത്താൻ തീരുമാനിച്ചതായി സൂചന.
പോറ്റിയെ ബംഗളൂരു, ബെല്ലാരി, ചെന്നൈ എന്നിവിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. ഇന്നലെ പോറ്റിയുടെ ബംഗളൂരുവിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് അന്വേഷണ സംഘം പോറ്റിയുടെ ഭൂമി ഇടപാടുകളെ കുറിച്ചുള്ള നിരവധി രേഖകൾ കണ്ടെത്തിയത്. ഇത്രയും വലിയ ഭൂമി ഇടപാടുകൾ നടത്താൻ പോറ്റിക്ക് ലഭിച്ച സമ്പത്തിൻ്റെ ഉറവിടം അന്വേഷണ സംഘം പരിശോധിക്കും. കൂടാതെ ഏകദേശം 22 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളാണ് പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. ഇതിന് ശബരിമലയിലെ സ്വർണ്ണവുമയ് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലും പോറ്റിയുമായ് അന്വേഷണ സംഘം എത്തി തെളിവെടുപ്പ് നടത്തി. ഇന്നും തെളിവെടുപ്പ് തുടരും. പ്രത്യേക അന്വേഷണ സംഘത്തലവനായ എസ് പി ശശിധരൻ്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.