തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിന് പിന്നാലെ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞതോടെ സ്ഥിതിഗതികൾ വഷളാകുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു. ജനക്കൂട്ടത്തിന് ഇടയിലേക്ക് കണ്ണീർവാതക ഷെല്ലുകൾ പതിച്ചതിനെത്തുടർന്ന് നിരവധി പ്രവർത്തകർക്ക് ശ്വാസംമുട്ടലും മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു.
അസ്വസ്ഥത പ്രകടിപ്പിച്ചവരെ ഉടൻ തന്നെ ആംബുലൻസുകളിലും പോലീസ് വാഹനങ്ങളിലുമായി ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തെത്തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തുനിന്ന് പിൻവാങ്ങിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിലും ഇന്ന് ഭരണ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









