)
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദാത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയിൽ വീണുവെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി ഒട്ടേറെ പിരിവുകൾ നടത്തിയതായും സംശയമുണ്ട്. തെറ്റു പറ്റിയ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് സംരക്ഷിക്കില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.
സംഭവം ദേവസ്വം എസ്.പി കൃത്യമായി അന്വേഷിക്കുന്നുണ്ട്. 397 ഗ്രാം സ്വർണമാണ്, 48 കിലോഗ്രാം സ്വർണ്ണമാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. സത്യം തെളിയുമെന്നും 1998 സെപ്റ്റംബർ മുതൽ 2025 വരെ എല്ലാ കാര്യത്തിലും അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവും പ്രതിപക്ഷ എംഎൽഎമാരും എന്തുവേണമെങ്കിലും പറയട്ടെയെന്നും വിവാദങ്ങളിൽ കൃത്യമായ അന്വേഷണം നടക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്സര്മാരില് ഒരാളാണ് ഉണ്ണികൃഷ്ണൻ പോറ്റി. പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തലസ്ഥാനത്ത് മാത്രം ഇയാൾക്ക് കോടികളുടെ ഇടപാടുണ്ടെന്നാണ് കണ്ടെത്തൽ. ദ്വാരപാലകശില്പങ്ങളുടെ പീഠം കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയത് ഉണ്ണികൃഷ്ണന് പോറ്റിയാണ്. തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് തന്നെ ദേവസ്വം വിജിലന്‍സ് പീഠം കണ്ടെത്തിയതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.