തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഒന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. 2019-ൽ സന്നിധാനത്ത് സ്വർണക്കൊള്ള നടന്നതിന് തൊട്ടടുത്ത വർഷം, 2020-ൽ നടന്ന ഒരു ചടങ്ങിൽ പ്രതിക്കൊപ്പം അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ശബരിമലയിൽ നടന്ന തിരുവാതിര ഉദ്ഘാടന ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കും സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തിനുമൊപ്പം വേദി പങ്കിടുന്നതും പരിപാടി വീക്ഷിക്കുന്നതും ഈ ചിത്രങ്ങളിൽ വ്യക്തമാണ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു എന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് ഈ പുതിയ വിവരങ്ങൾ.
കഴിഞ്ഞ ദിവസം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പോറ്റിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് അടൂർ പ്രകാശിന്റെ ചിത്രങ്ങളും പ്രചരിക്കുന്നത്. 'ശബരിമല ന്യൂസ് അപ്‌ഡേറ്റ്' എന്ന ഫെയ്‌സ്ബുക്ക് പേജിൽ 2020 ജനുവരി ഒന്നിന് പങ്കുവെച്ച പോസ്റ്റിലാണ് ഈ ദൃശ്യങ്ങളുള്ളത്.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന തിരുവാതിരക്കളി ഉദ്ഘാടനം ചെയ്തത് അടൂർ പ്രകാശ് ആയിരുന്നുവെന്ന് ഈ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. പ്രതികൾ ക്ഷണിക്കുന്ന മിക്ക പരിപാടികളിലും ഇരുനേതാക്കളും സജീവമായി പങ്കെടുത്തിരുന്നു എന്ന വാദത്തെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന ഓരോ ചിത്രങ്ങളും. ഇതിനുമുൻപും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബാംഗങ്ങൾക്കും കേസിലെ മറ്റ് കൂട്ടുപ്രതികൾക്കുമൊപ്പം വിവിധയിടങ്ങളിൽ വെച്ച് എടുത്ത ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









