Sabarimala Gold Theft Case: ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്..! കട്ടിളപ്പാളി കേസിലും ജാമ്യം; തന്ത്രി വീണ്ടും റിമാൻഡിൽ

കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ നാലാമത്തെ ആളാണ് ഉണ്ണികൃഷ്ണൻ പോറ്റി.  

Written by - Karthika V | Last Updated : Feb 5, 2026, 12:21 PM IST
  • എസ്ഐടി കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെയാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.
  • 90 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റ് ജയിൽ മോചിതനാകുന്നത്.
Sabarimala Gold Theft Case: ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്..! കട്ടിളപ്പാളി കേസിലും ജാമ്യം; തന്ത്രി വീണ്ടും റിമാൻഡിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണി കൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്. കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചതോടെയാണ് പോറ്റിക്ക് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. 90 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനാകുന്നത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. 

Add Zee News as a Preferred Source

നേരത്തെ, ദ്വാരപാലക കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കേസിൽ പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർ നേരത്തെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. മറ്റൊരു പ്രതിയായ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി റിമാൻഡിലായി 43-ാം ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്.

Also Read: Manjeshwar Assembly Constituency: മാറുമോ മഞ്ചേശ്വരം? ഇഞ്ചോടിഞ്ച് ക്ലോസ് ഫൈറ്റ്, ബിജെപിയുടെ സൂപ്പര്‍ പ്രതീക്ഷ! ചരിത്രം പറയുന്നത്...

അതേസമയം കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡിൽ വിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News