കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കടുത്ത നടപടികളുമായി ഹൈക്കോടതി. കേസിലെ പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മാറ്റപ്പെട്ടുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി സുപ്രധാന നിർദ്ദേശങ്ങളും നൽകി. പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലെ ഇടപാടുകൾ കൂടി അന്വേഷിക്കണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം.
കൂടാതെ നാളെ ശബരിമലയിൽ എത്തി വാതിൽപാളികൾ ഉൾപ്പെടെയുള്ളവയുടെ അളവെടുക്കാനും വിശദമായ പരിശോധന നടത്താനും എസ്.ഐ.ടിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 9ന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം കേസിൽ സ്വർണപ്പാളികൾ മാറ്റിയെന്ന സംശയവുമായി ഹൈക്കോടതി. കോടതിയിൽ സമർപ്പിച്ച പരിശോധനാ റിപ്പോർട്ട് സംശയം ബലപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്‌എസ്‌സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സ്വർണ്ണപാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്താൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









