Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ളക്കേസ്: കെ.പി ശങ്കരദാസ് അറസ്റ്റിൽ

ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് ശങ്കരദാസിന്റെ അറസ്റ്റ്. 

Written by - Karthika V | Last Updated : Jan 14, 2026, 09:00 PM IST
  • ആശുപത്രിയിലെത്തിയാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്.
  • അറസ്റ്റ് വിവരം കൊല്ലം കോടതിയെ എസ്ഐടി അറിയിച്ചു.
Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ളക്കേസ്: കെ.പി ശങ്കരദാസ് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശങ്കരദാസ് ചികിത്സയിലിരിക്കുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം കൊല്ലം കോടതിയെ എസ്ഐടി അറിയിച്ചു. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് ശങ്കരദാസിന്റെ അറസ്റ്റ്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്.

Add Zee News as a Preferred Source

എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശങ്കരദാസ് ഐ സി യുവിൽ ആണ്. അതിനാൽ അറസ്റ്റ് വിവരം കൊല്ലം കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി തുടർനടപടികൾ പൂർത്തിയാക്കി. 

Also Read: Adv TB Mini: പരസ്യമായി അപമാനിച്ചു; വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക

കൊല്ലം കോടതിയിൽ നാളെ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ ഐസിയുവിൽ നിന്ന് ശങ്കരദാസിനെ മുറിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ തന്നെ തുടരും. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എ.പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ശങ്കരദാസ് ദേവസ്വം ബോർഡ് അംഗമായിരുന്നു.

എന്ത് അസംബന്ധമാണ് അന്വേഷണത്തിൽ നടക്കുന്നതെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. മകൻ പോലീസ് ഓഫിസറായതിനാൽ കേസിൽ പ്രതിയായത് മുതൽ ശങ്കരദാസ് ആശുപത്രിയിലാണ്. മാന്യത വേണം, പ്രത്യേക അന്വേഷണ സംഘത്തോട് കോടതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News