)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിപ്പട്ടികയിലുള്ള മുരാരി ബാബു അറസ്റ്റിൽ. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണമോഷണകേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണ സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ടാമത്തെ അറസ്റ്റാണ് മുരാരി ബാബുവിൻറേത്. സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് മുൻ അഡ്മിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവായിരുന്നു. സംഭവത്തിൽ മുരാരി ബാബുവിനെ ആദ്യം സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച മുരാരി ബാബുവിനെ റാന്നി കോടതിയിൽ ഹാജരാക്കാനുള്ള നടപടിക്രമങ്ങളിലാണ് അന്വേഷണ സംഘം. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ അന്വേഷണ സംഘം സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.