തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന് വീണ്ടും കുരുക്ക്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള കടകംപള്ളിയുടെ വാദം പൊളിക്കുന്ന പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. പോറ്റിയുടെ കുടുംബത്തോടൊപ്പം കടകംപള്ളി സുരേന്ദ്രൻ നിൽക്കുന്ന കൂടുതൽ ചിത്രങ്ങലാണ് പുറത്തുവന്നിരിക്കുന്നത്. മുൻപ് കടകംപള്ളി പറഞ്ഞ വാദങ്ങളാണ് ഇതോടെ തെറ്റാണെന്ന് തെളിയുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന്റെ ചടങ്ങിൽ പങ്കെടുക്കാൻ ഒരു തവണ മാത്രമാണ് താൻ അവിടെ പോയതെന്നായിരുന്നു കടകംപള്ളിയുടെ ആദ്യ വാദം. അന്ന് തന്നോടൊപ്പം രാജു എബ്രഹാമും ഉണ്ടായിരുന്നുവെന്നും, അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്തു നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം മുൻപ് വിശദീകരിച്ചിരുന്നു. എന്നാൽ, പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ ഈ വാദങ്ങൾ പ്രതിരോധത്തിലായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









