Sabarimala: ശബരിമല സ്വർണക്കൊള്ള: പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചു; മൊഴി നൽകി ജീവനക്കാർ

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ്  എ പത്മകുമാറിനെതിരെ മൊഴി നൽകി മുൻ ബോർഡ് ജീവനക്കാർ. 

Written by - Arathi N Aji | Last Updated : Nov 17, 2025, 11:41 AM IST
  • ഇന്ന് ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിദാനത്തെ ശാസ്ത്രീയ പരിശോധന നടക്കും.
  • ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ട സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചതായാണ് ജീവനക്കാരുടെ മൊഴി.
Sabarimala: ശബരിമല സ്വർണക്കൊള്ള: പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചു; മൊഴി നൽകി ജീവനക്കാർ

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ്  എ പത്മകുമാറിനെതിരെ മൊഴി നൽകി മുൻ ബോർഡ് ജീവനക്കാർ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ട സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചതായാണ് ജീവനക്കാരുടെ മൊഴി. ശബരിമല ഗസ്റ്റ് ഹൗസുകളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നിലധികം മുറികൾ നൽകിയിരുന്നുവെന്നും നൽകിയ മൊഴിയിൽ പറയുന്നു. 

Add Zee News as a Preferred Source

പൊറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡൻ്റിന് നൽകിയ മുറിയായിരുന്നെന്നും, പൂജകൾ ബുക്ക് ചെയ്യുമ്പോൾ പ്രത്യേക പരിഗണന പോറ്റിക്ക് നൽകിയിരുന്നെന്നും 2019 ൽ ബോർഡിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ മൊഴിയിൽ പറയുന്നു. ശബരിമല സന്നിദാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും പോറ്റി വന്നിരുന്നതായും പറയുന്നു. ഇതോടെ എ പത്മകുമാറിനെതിരായ കുരുക്ക് മുറുകുകയാണ്. 

ഇന്ന് ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിദാനത്തെ ശാസ്ത്രീയ പരിശോധന നടക്കും. എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പമ്പയിലെത്തി മല കയറിയിരുന്നു. ഇന്ന് ഉച്ച പൂജക്ക് ശേഷമാണ് ശാസ്ത്രീയ പരിശോധന നടത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News