)
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ നവംബർ 17ന് ശേഖരിക്കും. സാമ്പിൾ ശേഖരണത്തിന് ഹൈക്കോടതി അനുമതി നൽകി. 17ന് ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കുമെന്നാണ് വിവരം.
ഇക്കാര്യത്തിൽ തന്ത്രിയുടെ കൂടി നിലപാട് അറിഞ്ഞ ശേഷമാണ് തീരുമാനം. നേരത്തെ ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നതിന് എസ്ഐടി തന്ത്രിയുടെ അനുമതി തേടിയിരുന്നു. ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തിന് ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
2019ലെയും 2025ലെയും ദ്വാരപാലകപ്പാളി, സ്തംഭപ്പാളി എന്നിവ പരിശോധയ്ക്ക് വിധേയമാക്കും.1998ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ സ്തംഭപ്പാളിയുടെ ഭാഗവും എസ്ഐടി പരിശോധിക്കും. ഈ പരിശോധനയിലൂടെ നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് കണ്ടെത്താൻ സാധിക്കും. സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാത്ത പാളികളും ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.