ശബരിമല സ്വർണ്ണക്കൊള്ളയിൽ അസിസ്റ്റൻ്റ് എഞ്ജീനീർ സുനിൽ കുമാറിന് സസ്പെൻഷൻ. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. സുനിൽ കുമാറിൻ്റെ ഭാഗത്ത് വീഴ്ചയുള്ളതായി വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി. പ്രതിപട്ടികയിലുള്ള അഡ്മിനസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനായിരുന്നു ആദ്യം സസ്പെൻഷൻ ലഭിച്ചത്. തുടർന്ന് സുനിൽ കുമാറിനെതിരെയും ഇപ്പോൾ ദേവസ്വം ബോർഡ് നടപടി എടുത്തു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ കോടതി വിധി വന്നതിനു ശേഷം നടപടി ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.









