)
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യ ഹർജി തള്ളി. പ്രായവും ആരോഗ്യ പ്രശ്നങ്ങളും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കൊല്ലം വിജിലൻസ് കോടതി തള്ളിയത്. സ്വർണ്ണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയത് എൻ വാസുവിൻ്റെ അറിവോടെയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇതെ തുടർന്നാണ് ജാമ്യ ഹർജി തള്ളിയത്.
അതേ സമയം, ശബരിമല സ്വര്‍ണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം ഹൈക്കോടതി നീട്ടി നൽകി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ച സമയം ഇന്ന് അവസാനിരിക്കെയാണ് തീരുമാനം. അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി കോടതിയിൽ സമർപ്പിക്കുകയും, അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.