Sabarimala: ശബരിമല സ്വർണ്ണക്കൊള്ള : അന്വേഷണ സംഘം പമ്പയിലെത്തി; ശാസ്ത്രീയ പരിശോധന നാളെ

ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനക്കായി പ്രത്യേക അന്വേണ സംഘം പമ്പയിലെത്തി. എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയ പരിശോധനക്കായി എത്തിയത്. 

Written by - Arathi N Aji | Last Updated : Nov 16, 2025, 11:33 AM IST
  • എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയ പരിശോധനക്കായി എത്തിയത്.
  • ഹൈക്കോടതി നിർദ്ദേശപ്രകാരം നാളെയാണ് ശാസ്ത്രീയ പരിശോധന നടക്കുക.
Sabarimala: ശബരിമല സ്വർണ്ണക്കൊള്ള : അന്വേഷണ സംഘം പമ്പയിലെത്തി; ശാസ്ത്രീയ പരിശോധന നാളെ

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനക്കായി പ്രത്യേക അന്വേണ സംഘം പമ്പയിലെത്തി. എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയ പരിശോധനക്കായി എത്തിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം നാളെയാണ് ശാസ്ത്രീയ പരിശോധന നടക്കുക. 2019 ൽ സ്ഥാപിച്ച പാളികളുടെ പരിശോധന നാളെ ഉച്ചക്ക് നടക്കും. 
15 ന് ശാസ്ത്രീയ പരിശോധന നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ പിന്നീട് ഹൈക്കോടതി നവംബർ 17 ലേക്ക് മാറ്റുകയായിരുന്നു. 1900 കിലോ ചെമ്പും, 30 കിലോ സ്വർണ്ണവുമാണ് വിജയ് മല്യ പാളി നൽകിയപ്പോൾ ഉണ്ടായിരുന്നത്. ശാസ്ത്രീയ പരിശോധനയുടെ അിസ്ഥാനത്തിലാകും കേസ് മുന്നോട്ട് പോകുക.    

Add Zee News as a Preferred Source

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ ശബരിമല സന്നിധാനത്ത് എത്തിചേർന്നു. താൻ ആദ്യമായാണ് സന്നിധാനത്ത് വരുന്നതെന്ന് മാധ്യമങ്ങളോട് ജയകുമാർ അറിയിച്ചു. ഇപ്പോഴത്തെ സംവിധാനങ്ങൾ തിരുത്തുമെന്നും, സ്പോൺസർമാരുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News