Sabarimala: ശബരിമല സ്വർണ്ണക്കൊള്ള; സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതിൽ എൻ വാസുവിൻ്റെ അറസ്റ്റ് ഉടൻ

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിൻ്റെ അറസ്റ്റ് ഉടൻ. 

Written by - Arathi N Aji | Last Updated : Nov 6, 2025, 11:55 AM IST
  • ശബരിമല സ്വർണ്ണപ്പാളിയിലെ സ്വർണ്ണം, ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിൻ്റെ നിർദേശപ്രകാരമാണെന്ന് അന്വേഷണ സംഘം.
  • കേസിലെ മറ്റ് പ്രതികളുടെ മൊഴിയും വാസുവിന് എതിരാണ്.
  • സുധീഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ എസ്ഐടി പരിശോധനയിൽ വാസുവിന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്ത് കണ്ടെത്തിയിരുന്നു.
Sabarimala: ശബരിമല സ്വർണ്ണക്കൊള്ള; സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതിൽ എൻ വാസുവിൻ്റെ അറസ്റ്റ് ഉടൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിൻ്റെ അറസ്റ്റ് ഉടൻ. ശബരിമല സ്വർണ്ണപ്പാളിയിലെ സ്വർണ്ണം, ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിൻ്റെ നിർദേശപ്രകാരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് വാസുവിനെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നത്.  കേസിലെ മറ്റ് പ്രതികളുടെ മൊഴിയും വാസുവിന് എതിരാണ്. ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്.

Add Zee News as a Preferred Source

ഇരുവരുടെയും മൊഴി പ്രകാരം, വാസുവിന് സ്വർണ്ണക്കൊള്ളയെ കുറിച്ച് അറിയാമായിരുന്നു.  സുധീഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ എസ്ഐടി പരിശോധനയിൽ വാസുവിന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്ത് കണ്ടെത്തിയിരുന്നു. മുൻപ് ചോദ്യം ചെയ്തപ്പോൾ കത്തിനെ കുറിച്ച് വാസുവിന് അറിയില്ലെന്നായിരുന്നു മൊഴി നൽകിയത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സന്നിധാനത്തും എസ്‌ഐടി സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു, ഇന്നും പരിശോധന തുടരും. ശേഷമാകും വാസുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക എന്നാണ് സൂചന. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News