പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഖ്യ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. പത്തനംതിട്ട റാന്നി ജുഡീഷ്യൽസ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
അതേ സമയം, ശബരിമല സ്വർണ്ണക്കൊള്ളയിലെ നാലാം പ്രതി, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയസ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. മിനുട്സിൽ നടത്തിയ ക്രമക്കേടിനെ തുടർന്നാണ് ജയശ്രീയെ അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് ചെമ്പ് പാളി ആണെന്നാണ് മിനുട്സിൽ രേഖപ്പെടുത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ ഹർജി ഹൈക്കോടതിക്ക് നൽകിയെങ്കിലും, ജില്ലാ കോടതിയെ സമീപിക്കാൻ ഹൈക്കോടതി ആവശ്യപ്പടുകയായിരുന്നു. ശേഷം പത്തനംതിട്ട ജില്ലാ സെക്ഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജിയാണ് തള്ളിയത്. ഇതെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം, ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









