)
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ, ഇളക്കി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചു. കൂടാതെ ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി അറിയിച്ചു. ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം.
സ്വർണ്ണം ചെമ്പാക്കാൻ പത്മകുമാർ കൂട്ടുനിന്നതിൻ്റെ നിർണ്ണായക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. കൂടാതെ കെ പി ശങ്കരദാസ് ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾക്കും ഇതിൽ പങ്കുള്ളതായാണ് എസ്ഐടിയുടെ കണ്ടെത്തൽ. പത്മകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ സാവകാശം തോടിയിരുന്നു. വ്യക്തിപരമായ തിരക്കുകളും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. ഇതെ തുടർന്ന് ഹാജരായില്ലെങ്കിൽ പത്മകുമാറിനെ കസ്റ്റഡിയിൽ എടുക്കാനാണ് എസ്ഐടി നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്