)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്തസുബ്രഹ്മണ്യത്തെ പ്രത്യേകം അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. പോറ്റിക്കുവേണ്ടി സ്വർണപ്പാളികൾ ഒപ്പിട്ടു വാങ്ങിയത് അനന്തസുബ്രഹ്മണ്യം ആയതിനാലാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം ഇഞ്ചക്കലിലെ ഓഫീസിൽ ഇന്ന് രാവിലെ മുതൽ അന്വേഷണ സംഘം ഇയാളെ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ചോദ്യം ചെയ്യുകയാണ്.
2019 ൽ ദേവസ്വം രജിസ്റ്ററിൽ ദ്വാരപാളികൾ ഒപ്പിട്ടുവാങ്ങിയത് അനന്തസുബ്രഹ്മണ്യമാണ്. തുടർന്ന് പാളികൾ ബംഗളുരുവിൽ നിന്നും ഹൈദരാബാദിൽ എത്തിച്ച് നാഗേഷിന് കൈമാറിയത് ഇയാളാണ്. അതിനാൽ അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. ദ്വാരപാളികൾ വിവിധ ഇടങ്ങളിൽ എത്തിച്ച് പൂജ ചെയ്തതും, ഹൈദരാബാഥദിൽ വെച്ച് നാഗേഷിന് കൈമാറിയതും അനന്തസുബ്രഹ്മണ്യൻ്റെ നേതൃത്വത്തിലാണെന്നാണ് വിജിലൻൻസ് കണ്ടെത്തൽ. നാളെ കേസിൻ്റെ പ്രാഥമിക റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.