)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകൾ അന്വേഷിക്കാൻ നീക്കം. 2019 നും 2015 നും ഇടയിൽ നടത്തിയ വിദേശയാത്രകളെ കുറിച്ചാണ് അന്വേഷണ സംഘം തിരയുന്നത്. എസ്പിമാരായ എസ് ശസിധരൻ, ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരുന്നത്.
ശബരിമലയിലെ സ്വർണ്ണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമാണോ എന്ന സംശയം അടുത്തിടെ ഹൈക്കോടതി പ്രകടിപ്പിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ രണ്ടാം ഇടക്കാല റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം. രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതിയോട് ശബരിമല സ്വർണ്ണക്കൊള്ളക്ക് സാമ്യമുള്ളതായും കോടതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.