)
2019 ൽ വാതിൽപ്പാളിയിൽ പൂശാനുള്ള സ്വർണ്ണം സ്പോൺസർ ചെയ്തത് ഗോവർധനൻ എന്ന വ്യക്തിയാണെന്ന് രേഖകൾ. 2019 മാർച്ചിൽ ശബരിമലയിലെ വാതിൽപ്പാളി സ്വർണ്ണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചു. എന്നാൽ സ്മാർട്ട് ക്രിയേഷൻസിൻ്റെ ഔദ്യോഗിക രേഖകൾ പ്രകാരം, വാതിപ്പാളികളിൽ സ്വർണ്ണം പൂശാൻ സ്പോൺസർ ചെയ്തത് ഗോവർധനൻ എന്ന വ്യക്തി. എന്നാൽ ഇയാളെ കുറിച്ച് അന്നത്തെ ദേവസ്വം ഭരണസമിതിയ്ക്കോ ഇന്നുള്ള ഉദ്യോഗസ്ഥര്‍ക്കോ അറിയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.
സ്മാർട്ട് ക്രിയേഷൻസ് ഉടമ വിഝിലൻസിന് നൽകിയ മൊഴി അനുസരിച്ച് 512 ഗ്രാം സ്വർണ്ണം ഗോവർധനൻ നൽകി. വാതിലിൽ 321.6 ഗ്രാമും, കട്ടിളപ്പാളിയിൽ 184 ഗ്രാം സ്വർണ്ണവും പൂശി. അതിൽ മുൻപ് ഉണ്ടായിരുന്ന സ്വർണ്ണം ഉരുക്കിയെടുത്തതായി വിജിലൻസ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.