പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിലെ മൂന്നാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യത. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി രണ്ടാഴ്ച മാത്രമാണ് സമയമുള്ളത്. അതിനാൽ എൻ വാസുവിൻ്റെ കസ്റ്റഡി വൈകില്ല.
കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ഇരുവരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് സാധ്യത. മുരാരി ബാബുവിൻ്റെ ജാമ്യ ഹർജി നവംബർ 12 ന് റാന്നി കോടതി പരിഗണിക്കും. നിലവിൽ ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ കൂടി നവംബർ 14 ന് വീണ്ടും പരിശോധന നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









