)
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ കസ്റ്റഡിയിൽ എടുത്തു. റാന്നി കോടതിയൽ എസ്ഐടി സംഘം നാല് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയത്. ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി കാലാവധി തീരുന്നതിന് മുൻപ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് മുരാരി ബാബുവൻ്റെ കസ്റ്റഡി ഇപ്പോൾ ആവശ്യപ്പെട്ടത്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളി എന്ന് പറയപ്പടുന്ന കൽപ്പേഷിനെ അടുത്തിടെ കണ്ടെത്തിയിരുന്നു. രാജസ്ഥാൻ സ്വദേശിയായ കൽപേഷ് 12 വർഷമായി ചെന്നൈയിലെ ഒരു ജുവലറി ഷോപ്പിലാണ് ജോലി ചെയ്യുന്നത്. സ്മാർട്ട് ക്രിയേഷനിൽ നിന്നും സ്വർണ്ണം ബെല്ലാരിയിലെ ഗോവർധൻ്റെ ജുവലറിയിൽ എത്തിച്ചത് കൽപേഷാണെന്ന് സമ്മതിച്ചു. എന്നാൽ സ്വർണ്ണക്കൊള്ളയെ കുറിച്ച് അറിവില്ലെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നുമാണ് കൽപേഷ് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.