ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോടതി അനുമതി നല്‍കിയാലും മാനവും മര്യാദയുമുള്ള കുടുംബങ്ങളില്‍പ്പെട്ട സ്ത്രീകള്‍ പത്തും അമ്പതും വയസിനിടയില്‍ ശബരിമലയില്‍ കയറില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. വിശ്വാസങ്ങള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

Last Updated : Oct 14, 2017, 10:43 AM IST
ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോടതി അനുമതി നല്‍കിയാലും മാനവും മര്യാദയുമുള്ള കുടുംബങ്ങളില്‍പ്പെട്ട സ്ത്രീകള്‍ പത്തും അമ്പതും വയസിനിടയില്‍ ശബരിമലയില്‍ കയറില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. വിശ്വാസങ്ങള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. നിരവധി സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തിയാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ എത്ര വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി എത്ര പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. പല അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഇടവരുത്തും. സുരക്ഷ ഒരു പ്രശ്‌നവും ആചാരങ്ങള്‍ മറ്റൊരു പ്രശ്‌നവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സ്ത്രീ പ്രവേശന വിഷയം സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ പ്രതികരണം. സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുതന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Trending News