Sabarimala Mandala Mkaravilakku: ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ; ശബരിമല നട തുറന്നു, വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ ഭക്തജനത്തിരക്ക്

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് മുതൽ തുടക്കമായിരിക്കുകയാണ്.  

Written by - Karthika V | Last Updated : Nov 17, 2025, 08:29 AM IST
  • നട തുറന്ന ശേഷം നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവ നടന്നു.
  • ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും.
Sabarimala Mandala Mkaravilakku: ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ; ശബരിമല നട തുറന്നു, വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു. വൃശ്ചിക പുലരിയിൽ‌ അയ്യനെ കാണാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇനി ശരണമന്ത്രങ്ങളുടെ നാളുകളാണ്. വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ മൂന്നിന് പുതുതായി ചുമതലയേറ്റ മേൽശാന്തി പ്രസാദ് നമ്പൂതിരി നട തുറന്നതോടെ മണ്ഡലകാലത്തിന് തുടക്കമായിരിക്കുകയാണ്. 

Add Zee News as a Preferred Source

നട തുറന്ന ശേഷം നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവ നടന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വീണ്ടും തുറക്കുന്ന നട രാത്രി 11 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. 

ഇന്നലെ ഉച്ചയോടെ അയ്യപ്പന്മാരെ പമ്പിൽ നിന്ന് സന്നിധാനത്തേക്ക് കയറ്റി വിട്ടു. വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക. 20,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദർശനം ലഭിക്കും.

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. 2025 ജനുവരി 14ന് ആണ് മകരവിളക്ക്. എല്ലാ ദിവസവും രാവിലെ 3 മണി മുതൽ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതൽ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും. 

സമയക്രമം  

രാവിലെ നട തുറക്കുന്നത് - 3 മണി

നിർമ്മാല്യം അഭിഷേകം – 3 മുതൽ 3.30 വരെ

ഗണപതി ഹോമം – 3.20 മുതൽ

നെയ്യഭിഷേകം – 3.30 മുതൽ 7 വരെ

ഉഷ പൂജ – 7.30 മുതൽ 8 വരെ

നെയ്യഭിഷേകം –  8 മുതൽ 11 വരെ

25 കലശം, കളഭം – 11.30 മുതൽ 12 വരെ

ഉച്ച പൂജ – 12.00 ന്

ഉച്ചയ്ക്ക് തിരുനട അടക്കൽ – 01.00 ന്

തിരുനട തുറക്കൽ – 03.00 ന്

ദീപാരാധന – ‌06.30 - 06.45

പുഷ്പാഭിഷേകം – 06.45 മുതൽ 9 വരെ

അത്താഴ പൂജ – 9.15 മുതൽ 9.30 വരെ

ഹരിവരാസനം – 10.45 ന്

തിരുനട അടയ്ക്കൽ – രാത്രി 11.00 ന്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News