ശബരിമല  സന്നിധാനത്ത് നിന്ന് വീണ്ടും രാജവെമ്പാലയെ പിടികൂടി. ഈ ശബരിമല മണ്ഡല കാലത്ത് ഇത് മൂന്നാം തവണയാണ് സന്നിധാനത്ത് നിന്ന് രാജവെമ്പാലയെ പിടികൂടുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്.  സന്നിധാനത്തെ സീവേജ് പ്ലാന്റിന്റെ അടുത്താണ് വിഷപ്പാമ്പിനെ കണ്ടെത്തിയത് . സന്നിധാനത്ത് തൊഴാനെത്തിയ തീർത്ഥാടകർ രാജവെമ്പാലയെ കണ്ടതിനെ തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ആരംഭിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ രാജവെമ്പാലയെ കണ്ടെത്തുകയും. തുടർന്ന് വനം വകുപ്പിലെ താത്‌ക്കാലിക ജീവനക്കാരനായ ബാബൻ അതിവിദഗ്തമായി പാമ്പിനെ പിടികൂടുകയായിരുന്നു. സന്നിധാനത്ത് നിന്ന് പിടികൂടിയ രാജവെമ്പാലയെ വനം വകുപ്പ് ഉൾവനത്തിലേക്ക് വിട്ടയച്ചു. 


ALSO READ: ശബരിമല വരുമാനം 222.98 കോടി;തീർഥാടകർ 29 ലക്ഷം പിന്നിട്ടു


അതേസമയം നാൽപ്പത്തിയൊന്ന് ദിവസത്തെ പൂജകൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ മണ്ഡലപൂജ ഇന്ന് നടന്നു.   അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും സന്നിധാനത്ത് എത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും. 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇന്ന് മണ്ഡലപൂജ നടത്തിയത്.  ഇന്ന് ഉച്ചയ്ക്ക് 12:30 നും ഒരുമണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് അയ്യപ്പ വിഗ്രത്തിൽ തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടന്നത്. 


കളഭവും കലശവും തന്ത്രിയുടെ നേതൃത്വത്തിൽ പൂജിച്ച ശേഷം അയ്യപ്പന് അഭിഷേകം നടത്തി. ഇതിനു ശേഷം തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടന്നു. മണ്ഡകാലത്തെ അവസാന ദിനത്തിലെ പുലരിയിൽ ഭക്തിനിർഭരമായിരുന്നു സന്നിധാനം. രാത്രി 11.30 വരെ തങ്ക അങ്കി ചാർത്തിയ അയ്യനെ ദർശിക്കാൻ ഭക്തർക്ക് അവസരം ലഭിക്കും.  മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിനാണ് വീണ്ടും നട തുറക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.