)
കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. സൈബർ ടീം ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുക. അന്വേഷണത്തിൽ രഹസ്യ സ്വഭാവം വേണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.