Sabarimala Temple: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് ​പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Sabarimala Pilgrims Accident: ലോറി ഡ്രൈവറുടെ പരിക്ക് ​ഗുരുതരമാണ്. ഇദ്ദേഹത്തെ എറണാകുളം രാജ​ഗിരി ആശുപത്രിയിലേക്ക് മാറ്റി.

Written by - Roniya Baby | Last Updated : Nov 19, 2025, 08:21 AM IST
  • ആന്ധ്രപ്രദേശിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്
  • ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്
Sabarimala Temple: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് ​പരിക്ക്, ഒരാളുടെ നില ​ഗുരുതരം

എറണാകുളം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിലാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്. ലോറി ഡ്രൈവറുടെ പരിക്ക് ​ഗുരുതരമാണ്. ഇദ്ദേഹത്തെ എറണാകുളം രാജ​ഗിരി ആശുപത്രിയിലേക്ക് മാറ്റി.

Add Zee News as a Preferred Source

ആന്ധ്രപ്രദേശിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ തീർഥാടകരുടെ നില ​ഗുരുതരം അല്ല. കഴിഞ്ഞ ദിവസം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായി. പത്തനംതിട്ട എരുമേലി കണമലയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ തീർഥാടകർക്ക് പരിക്കേറ്റു. കർണാടകയിൽ നിന്നുള്ള തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. 33 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ആരുടെയും പരിക്ക് ​ഗുരുതരമല്ല. തിരുവനന്തപുരം കഴക്കൂട്ടത്തും അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. വാഹനം തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News