ശബരിമല നട ഇന്ന് അടയ്ക്കും

ശബരിമലയില്‍ അവസാന രണ്ട് ദിവസം നല്ല തിരക്കായിരുന്നു.

Updated: May 19, 2019, 07:46 AM IST
ശബരിമല നട ഇന്ന് അടയ്ക്കും

ശബരിമല: മാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും.  മെയ് 14 നാണ് നട തുറന്നത്. 

ശബരിമലയില്‍ അവസാന രണ്ട് ദിവസം നല്ല തിരക്കായിരുന്നു.  സന്നിധാനത്ത് ഇന്ന് സഹസ്ര കലശാഭിഷേകം നടക്കും. രാത്രി പത്തുമണിയോടെ ഹരിവരാസനം പടി നട അടയ്ക്കും. 

ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ശബരിമലയില്‍ ഒരുക്കുയിട്ടുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് സഹയാത്രികയായ ബിന്ദു അമ്മിണി ഇത്തവണ വീണ്ടും ശബരിമലയിൽ എത്താൻ ശ്രമിച്ചെങ്കിലും ഭക്ത ജന പ്രതിഷേധം മൂലം പിൻമാറേണ്ടി വന്നിരുന്നു.

ഉപതിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ശബരിമലയിലെ ഓരോ നീക്കവും ശ്രദ്ധാപൂർവ്വമായിരിക്കണമെന്ന സർക്കാർ നിർദ്ദേശവും പോലീസിന് ലഭിച്ചിരുന്നു.