കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

വൈകുന്നേരം അഞ്ചു മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വിഎന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപം തെളിയിക്കും.  

Last Updated : Sep 16, 2019, 03:28 PM IST
കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. 

വൈകുന്നേരം അഞ്ചു മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വിഎന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപം തെളിയിക്കും.

ശേഷം തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല.  

നാളെ മുതല്‍ നെയ്യഭിഷേകവും പൂജകളും നടക്കും. ശേഷം  21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

ഓണം പ്രത്യേക പൂജകള്‍ക്കായി ഈ മാസം 10 ന് തുറന്ന നട സെപ്റ്റംബര്‍ 13 ന് അടച്ചിരുന്നു. അന്നും നല്ല ഭക്തജനതിരക്കുണ്ടായിരുന്നു.  

Trending News