Sabarimala Temple: ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും

Sabarimala Temple: ഉത്സവം തീരുന്നതിന് പിന്നാലെ വിഷു ആഘോഷം തുടങ്ങുന്നതിനാല്‍ ഏപ്രില്‍ മാസത്തിൽ 18 ദിവസം നട തുറന്നിരിക്കും

Written by - Zee Malayalam News Desk | Last Updated : Mar 31, 2025, 12:05 PM IST
  • ശബരിമല നട നാളെ തുറക്കും
  • ശബരിമലഉയിൽ ഏപ്രിൽ രണ്ടിനാണ് ഉത്സവത്തിന് കൊടിയേറുന്നത്
Sabarimala Temple: ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട  നാളെ തുറക്കും

പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും. ശബരിമലഉയിൽ ഏപ്രിൽ രണ്ടിനാണ് ഉത്സവത്തിന് കൊടിയേറുന്നത്. ബുധനാഴ്ച രാവിലെ 9:45 നും 10:45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെയും കണ്ഠരര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിലായിരിക്കും കൊടിയേറ്റ് നടക്കുക. 

Add Zee News as a Preferred Source

Also Read: പൃഥ്വിരാജിനെ വിടാതെ ആര്‍എസ്എസ്; സനാതന ധര്‍മത്തിനും കേന്ദ്ര സര്‍ക്കാരിനും എതിര്, രാജ്യവിരുദ്ധരുടെ ശബ്ദം

ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. ഉത്സവം തീരുമ്പോള്‍ വിഷു ആഘോഷം തുടങ്ങുന്നതിനാല്‍ ഇത്തവണ ഏപ്രിലില്‍ 18 ദിവസം നട തുറന്നിരിക്കും. ഏപ്രില്‍ മൂന്നിനാണ് ഉത്സവബലി തുടങ്ങുക. 10 ന് രാത്രി ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം.

തുടർന്ന് 11 ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക് മടങ്ങി പൂജകള്‍ നടക്കും. ശേഷം 11 ന് രാവിലെ ഒന്‍പതോടെ പമ്പയിലേക്ക് അറാട്ട് എഴുന്നള്ളത്ത്. ആറാട്ടു കഴിഞ്ഞ് തിരിച്ചുവരും വരെ ദര്‍ശനമില്ല. രാവിലെ 11 മണിക്കാണ് ആറാട്ട്.  പമ്പാഗണപതി ക്ഷേത്രത്തില്‍ അയ്യനെ എഴുന്നള്ളിച്ചിരുത്തിയ ശേഷം വൈകുന്നേരം നാലോടെ സന്നിധാനത്തേക്ക് മടങ്ങും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോള്‍ ഉത്സവം കൊടിയിറങ്ങും. തുടർന്ന് രാത്രി 10 മണിയോടെ നട അടയ്‌ക്കും.

Also Read: വ്യാഴം മിഥുനത്തിലേക്ക്; മെയ് 14 മുതൽ ഇവർക്ക് രാജകീയ ജീവിതം ഒപ്പം പദോന്നതിയും

ഏപ്രിൽ 12 ന് വിഷു ആഘോഷത്തിനും മേടമാസ പൂജകൾക്കുമായി നട തുറക്കും. 14 ന് പുലര്‍ച്ചെ മൂന്നിന് വിഷുക്കണി ദര്‍ശനം. ശേഷം 18 ന് രാത്രി 10 ന് നട അടയ്‌ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News