ഓണം പ്രത്യേക പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര നട തുറക്കുന്നത്.  

Last Updated : Sep 9, 2019, 08:47 AM IST
ഓണം പ്രത്യേക പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ചുള്ള വിശേഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. 

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര നട തുറക്കുന്നത്.

ഇന്ന് നട തുറക്കുന്നുവെങ്കിലും പ്രത്യേക പൂജകള്‍ ഒന്നും ഇല്ല. ഉത്രാടദിനമായ നാളെ മഹാഗണപതി ഹോമം, ഉഷപൂജ എന്നിവ ഉണ്ടാകും. 

തിരുവോണ ദിനത്തില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ വകയായി ഓണസദ്യ നല്‍കും.

നാലാം ഓണമായ ചതയ ദിനത്തില്‍ അതായത് സെപ്തംബര്‍ 13 ന് രാത്രി പത്തുമണിയോടെ ഓണ പൂജകള്‍ കഴിഞ്ഞ് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.

Trending News