പത്തനംതിട്ട: മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. തുടർന്ന് ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടാം തിയതിയാണ് കൊടിയേറ്റ്. ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പുതിയ ദർശന ക്രമം ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. പുതിയ ദർശന രീതിയോട് ഭക്തർ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. ഫ്ലൈ ഓവറിലൂടെയും ബലിക്കല്ലിന് മുന്നിലെ പുതിയ പാതയിലൂടെയുമാണ് ഭക്തരെ ഇത്തവണ കടത്തിവിട്ടത്. ഏപ്രിൽ മാസത്തിൽ നടതുറക്കുമ്പോൾ പുതിയ ദർശന രീതി തുടരുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ ദേവസ്വം ബോർഡ് തീരുമാനം എടുക്കും.
അതേസമയം ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ഭക്തർക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മുതലേ ഇവർക്കുള്ള ദർശനം ആരംഭിക്കൂ. രാത്രി 9.30ന് ഇവരുടെ സമയക്രമം അവസാനിക്കും. മാസ പൂജകൾക്കായി രാവിലെ അഞ്ചിന് നടതുറക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.