Sabarimala Temple: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

Sabarimala Temple Will Open Today: വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിക്കുക.

Written by - Zee Malayalam News Desk | Last Updated : May 14, 2025, 04:24 PM IST
  • ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19 ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക
  • ഇടവമാസ പൂജയോടവുബന്ധിച്ച് കെഎസ്ആർടിസി യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്
Sabarimala Temple: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: ശബരിമല നട ഇടവ മാസ പൂജകള്‍ക്കായി ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിക്കുക. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. ഇടവമാസം ഒന്നിന് രാവിലെ അഞ്ച് മണിക്ക് നട തുറക്കും.

Add Zee News as a Preferred Source

ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർഥാടനം ഒരുക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക. ശബരിമല ഇടവമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

തീർഥാടകർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഉൾപ്പെടെ വിപുലമായ യാത്രാ ക്രമീകരണമാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംത്തിട്ട, കുമളി, കൊട്ടാരക്കര, എരുമേലി, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് പമ്പയിലേക്ക് സർവീസുകൾ ഉണ്ടാകും. നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകളും കെഎസ്ആർടിസി നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.  

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News