Omalloor Temple: പത്തനംതിട്ട ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ കാവികൊടി ഉയർത്തി; ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി

Omalloor Sree Rakthakantaswamy Temple: കോടതി ഉത്തരവ് ലംഘിച്ച് ആർഎസ്എസ് ശാഖാ പ്രവർത്തനവും കൊടി തോരണങ്ങളും കെട്ടാൻ സഹായിച്ചതിനാണ് നടപടി.

Written by - Zee Malayalam News Desk | Last Updated : Apr 18, 2025, 03:45 PM IST
  • വിശ്വാസികളുടെ എതിർപ്പുകൾ മറികടന്നായിരുന്നു ആർഎസ്എസ് പ്രവർത്തകർ ക്ഷേത്ര ഗോപുരത്തിൽ കൊടി തോരണങ്ങൾ കെട്ടിയത്
  • രാഷ്ട്രീയ സ്വയം സേവാ സംഘത്തിൻറെ ശഖാ പ്രവർത്തനവും ക്ഷേത്രത്തിൽ നടന്നിരുന്നു
Omalloor Temple: പത്തനംതിട്ട ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ കാവികൊടി ഉയർത്തി; ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി

പത്തനംതിട്ട: ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ കാവികൊടി ഉയർത്തിയ സംഭവത്തിൽ ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി. ക്ഷേത്രോപദേശക സമിതിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് നടപടി. കോടതി ഉത്തരവ് ലംഘിച്ച് ആർഎസ്എസ് ശാഖാ പ്രവർത്തനവും കൊടി തോരണങ്ങളും കെട്ടാൻ സഹായിച്ചതിനാണ് നടപടി.

Add Zee News as a Preferred Source

വിശ്വാസികളുടെ എതിർപ്പുകൾ മറികടന്നായിരുന്നു ആർഎസ്എസ് പ്രവർത്തകർ ക്ഷേത്ര ഗോപുരത്തിൽ കൊടി തോരണങ്ങൾ കെട്ടിയത്. ആർഎസ്എസിന്റെ പതാകയോട് സാമ്യമുള്ള കൊടികളായിരുന്നു ഏറെയും. ഇതിനു പുറമേ രാഷ്ട്രീയ സ്വയം സേവാ സംഘത്തിൻറെ ശഖാ പ്രവർത്തനവും ക്ഷേത്രത്തിൽ നടന്നിരുന്നു.

ഈ രണ്ടു പ്രവർത്തനങ്ങൾക്കും ക്ഷേത്ര ഉപദേശക സമിതി കൂട്ടുനിന്നുവെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ക്ഷേത്ര ഉപദേശക സമിതിയുടെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കാൻ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News