സന്ദീപിന്റെ ഫോൺ കോൾ എൻഐഎയെ കൊണ്ടുനിർത്തിയത് സ്വപ്നയിൽ.. !

ഇതിനിടയിൽ അറസ്റ്റിലായ സ്വപ്നയേയും സന്ദീപിനേയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് നേരത്തെ പറഞ്ഞിരുന്നു വെങ്കിലും ഇവരുടെ സുരക്ഷ പ്രധാനമായതുകൊണ്ട് അവരെ രാത്രി കേരളത്തിലേക്ക് കൊണ്ടുവരില്ലയെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.   

Last Updated : Jul 12, 2020, 12:42 AM IST
സന്ദീപിന്റെ ഫോൺ കോൾ എൻഐഎയെ കൊണ്ടുനിർത്തിയത് സ്വപ്നയിൽ.. !

തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിൽ ഒരാളായ സന്ദീപിന്റെ ഫോൺ കോൾ അന്വേഷിച്ചിറങ്ങിയ എൻഐഎ സംഘത്തിന്റെ വലയിൽ കുടുങ്ങിയത് സ്വപ്ന സുരേഷ്. 

സന്ദീപിന്റെ ഫോൺ കോൾ തപ്പിയുള്ള അന്വേഷണമാണ് ബംഗളൂരുവിൽ എത്തിച്ചത്.  ഒടുവിൽ വലയിൽ കുരുങ്ങിയത് രണ്ടു പ്രതികൾ.  ഇവരെ രണ്ടുപേരെയും ഒരുമിച്ച് പിടികൂടിയത് കേസന്വേഷണം കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കും. 

Also read: സ്വപ്നയെ ബംഗളൂരുവിൽ എത്തിച്ചത് പൊലീസ്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് 

കേസിലെ ഒന്നാം പ്രതിയായ മുൻ കോൺസുലേറ്റ് ജീവനക്കാരനായിരുന്ന സരിത് കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  രണ്ടും നാലും പ്രതികളാണ് ഇന്ന് അറസ്റ്റിലായ സ്വപ്ന സുരേഷും, സന്ദീപും വേദശത്തുള്ള ഫൈസൽ ഫരീദാണ് കേസിലെ മൂന്നാം പ്രതി.  സന്ദീപ് നായർ സ്വപ്നയുടെ ബിനാമിയാണെന്നാണ് സംശയം.  

രഹസ്യ നീക്കങ്ങളാണ് എൻഐഎയേയും കസ്റ്റംസിനേയും രണ്ടു പ്രധാന പ്രതികളെയും പിടികൂടാൻ സഹായിച്ചത്.  ഇതിനിടയിൽ സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയിഡ് നടത്തിയിരുന്നു.  പ്രതികൾ ഇത് ആദ്യമായല്ല ഈ വർഷം സമാനമായി അഞ്ചു തവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദീപിന്റെ വീട്ടിൽ റെയ്ഡ്നടത്തിയത് എന്നാണ് സൂചന. 

Also read: സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷും, സന്ദീപും എൻഐഎ കസ്റ്റഡിയിൽ..!

ഇയാളുടെ വീട്ടിൽ നിന്നും ഉപേക്ഷിച്ച രണ്ട് ഡിപ്ലോമാറ്റിക് ബഗേജുകളും സ്വർണ്ണം കടത്താനായി ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ഓവനുകളും മോട്ടോറും കസ്റ്റംസ് കണ്ടെത്തിയിട്ടിട്ടുണ്ട്.  എന്തായാലും ഇവരെ അറസ്റ്റു ചെയ്ത സ്ഥിതിയ്ക്ക് എന്തൊക്കെ, ആരെയൊക്കെ കുറിച്ചാണ് ഇനി പുറത്ത് വരുന്നതെന്ന് കാത്തിരുന്ന് കാണാം.        

ഇതിനിടയിൽ അറസ്റ്റിലായ സ്വപ്നയേയും സന്ദീപിനേയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് നേരത്തെ പറഞ്ഞിരുന്നു വെങ്കിലും ഇവരുടെ സുരക്ഷ പ്രധാനമായതുകൊണ്ട് അവരെ രാത്രി കേരളത്തിലേക്ക് കൊണ്ടുവരില്ലയെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.  രാജ്യാന്തര ഭീകര സംഘടനകളുടെ ഇടപെടൽ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ഇവരുടെ ജീവനും ഭീഷണി ഉണ്ടാകാമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. 

സുരക്ഷയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ സിആർപിഎഫിനെ നിയോഗിച്ചു.  കൊച്ചിയിലെ ഓഫീസിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.  കേസിൽ ഇരുവരുടെയും അറസ്റ്റ് UAPA നിയമ പ്രകാരമാണ് എന്നത് വളരെ ശ്രേദ്ധേയമാണ്.  

Trending News