കേരളത്തിലെ സാഹിത്യ സാംസ്ക്കാരിക മേഖലയില്‍ കടന്ന് കയറാന്‍ സംഘപരിവാര്‍

സംഘപരിവാര്‍ സംഘടനയായ തപസ്യയാണ് സംസ്ഥാനത്തെ സാഹിത്യ സാംസ്കാരിക മേഖലയില്‍ കടന്ന് കയറാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. സംസ്ഥാനത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നത് ബുദ്ധിജീവികളുടെയും സാംസ്ക്കാരിക നായകന്‍മാരുടെയും നിലപാടാണെന്ന് ആര്‍എസ്എസ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതിന്‍റെ ഭാഗമായാണ് തപസ്യയെ മുന്‍നിര്‍ത്തിയുള്ള നീക്കം ആര്‍എസ്എസ് നടത്തുന്നത്.പൗരത്വ നിയമ ഭേദഗതിയടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനത്ത് സാംസ്ക്കരിക നായകന്മാര്‍ സ്വീകരിച്ച നിലപാടും ഇതിന് കരുത്ത് പകരുന്നതാണ്.

Last Updated : Feb 3, 2020, 11:37 PM IST
  • 1921 ലെ മലബാര്‍ കലാപം സംസ്ഥാനത്ത് ചര്‍ച്ചയാകുമ്പോള്‍ സാഹിത്യകാരന്മാര്‍ പുലര്‍ത്തുന്ന മൗനവും ആര്‍എസ്എസ് പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കുന്നതിന് ആഗ്രഹിക്കുന്നു.ഇതിനായുള്ള കളമൊരുക്കുകയാണ് തപസ്യയുടെ ലക്ഷ്യം.തപസ്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും നയരൂപീകരണവും ഉണ്ടാകും. തപസ്യ കലാസാഹിത്യവേദിയുടെ 44-ാമത് വാര്‍ഷികോത്സവം ഫെബ്രുവരി 7, 8, 9 തീയതികളിലായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കും. 'മലയാളത്തിന്റെ പുനര്‍വായന- കല, സാഹിത്യം, ജീവിതം' എന്ന വിഷയത്തെ ആധാരമാക്കി വിവിധ ചര്‍ച്ചാസദസ്സുകള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
കേരളത്തിലെ സാഹിത്യ സാംസ്ക്കാരിക മേഖലയില്‍ കടന്ന് കയറാന്‍ സംഘപരിവാര്‍

തിരുവനന്തപുരം:സംഘപരിവാര്‍ സംഘടനയായ തപസ്യയാണ് സംസ്ഥാനത്തെ സാഹിത്യ സാംസ്കാരിക മേഖലയില്‍ കടന്ന് കയറാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. സംസ്ഥാനത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നത് ബുദ്ധിജീവികളുടെയും സാംസ്ക്കാരിക നായകന്‍മാരുടെയും നിലപാടാണെന്ന് ആര്‍എസ്എസ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതിന്‍റെ ഭാഗമായാണ് തപസ്യയെ മുന്‍നിര്‍ത്തിയുള്ള നീക്കം ആര്‍എസ്എസ് നടത്തുന്നത്.പൗരത്വ നിയമ ഭേദഗതിയടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനത്ത് സാംസ്ക്കരിക നായകന്മാര്‍ സ്വീകരിച്ച നിലപാടും ഇതിന് കരുത്ത് പകരുന്നതാണ്.

1921 ലെ മലബാര്‍ കലാപം സംസ്ഥാനത്ത് ചര്‍ച്ചയാകുമ്പോള്‍ സാഹിത്യകാരന്മാര്‍ പുലര്‍ത്തുന്ന മൗനവും ആര്‍എസ്എസ് പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കുന്നതിന് ആഗ്രഹിക്കുന്നു.ഇതിനായുള്ള കളമൊരുക്കുകയാണ് തപസ്യയുടെ ലക്ഷ്യം.തപസ്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും നയരൂപീകരണവും ഉണ്ടാകും. തപസ്യ കലാസാഹിത്യവേദിയുടെ 44-ാമത് വാര്‍ഷികോത്സവം ഫെബ്രുവരി 7, 8, 9 തീയതികളിലായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കും. 'മലയാളത്തിന്റെ പുനര്‍വായന- കല, സാഹിത്യം, ജീവിതം' എന്ന വിഷയത്തെ ആധാരമാക്കി വിവിധ ചര്‍ച്ചാസദസ്സുകള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

ഫെബ്രുവരി 8ന് രാവിലെ 10ന് പ്രശസ്ത തമിഴ് സാഹിത്യകാരനും സംവിധായകനുമായ ആര്‍.എന്‍. ജോ ഡിക്രൂസ് വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അദ്ധ്യക്ഷത വഹിക്കും. കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍, സംഗീത സംവിധായകന്‍ കാര്‍ത്തിക് ഇളയരാജ, സെന്‍ട്രല്‍ മിനിസ്ട്രി ഓഫ് കള്‍ച്ചറല്‍ സൗത്ത് സോണ്‍ ചെയര്‍മാന്‍ പ്രൊഫ:എം. ബാലസുബ്രഹ്മണ്യം, പ്രൊഫ:പി.ജി. ഹരിദാസ്, തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തില്‍ 'മലയാളത്തിന്റെ പുനര്‍വായന' എന്ന വിഷയം തപസ്യ വൈസ്പ്രസിഡന്റ് മുരളി പാറപ്പുറം അവതരിപ്പിക്കും. ചിത്രപ്രദര്‍ശനം കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.

ഇങ്ങനെ മലയാള സാഹിത്യത്തില്‍ തങ്ങളുടെ ഇടം കണ്ടെത്തി വിപുലപെടുത്തുക എന്ന വിശാലമായ അജണ്ടയോടെയാണ് തപസ്യനീങ്ങുന്നത്‌.സാംസ്ക്കാരിക മേഖലയെ  തങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നതിലൂടെ മാത്രമേ സംസ്ഥാനത്ത് രാഷ്ട്രീയ മുന്നേറ്റം സാധ്യമാകൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനത്തില്‍  'മലയാളത്തിന്റെ പുനര്‍വായന- കല, സാഹിത്യം, ജീവിതം' എന്ന വിഷയം തന്നെ തപസ്യ പ്രമേയമാക്കിയിരിക്കുന്നത്.രാഷ്ട്രീയ അക്രമങ്ങളെ സാംസ്ക്കാരിക നായകന്മാരെ ഉപയോഗിച്ച് പ്രതിരോധിക്കുന്ന ഇടതുപക്ഷ തന്ത്രത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നതിനാണ് ആര്‍എസ്സ്എസ്സ് ശ്രമിക്കുന്നത്.ഇതിനായുള്ള അജണ്ട രൂപികരിക്കുന്നതിനുള്ള വേദിയായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തപസ്യയുടെ സമ്മേളനം മാറുമെന്നുറപ്പാണ്.

Trending News