ക്ഷേത്രഭുമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

വർക്കല  ജനാർദ്ദന സ്വാമി ദേവസ്വം ഭൂമി സർക്കാർ ഏറ്റെടുത്ത് ഫ്ലാറ്റ് പണിയാനുള്ള നീക്കത്തിനെതിരേ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ഹിന്ദു ഐക്യവേദി  തയ്യാറെടുക്കുന്നത്.സര്‍ക്കാര്‍ നീക്കം ഒരുതരത്തിലും അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി  നേതാക്കള്‍ അറിയിച്ചു.സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയ സംഘടനാ നേതാക്കള്‍ പ്രത്യക്ഷ സമരം തുടങ്ങുമെന്ന് അറിയിച്ചു.

Updated: Jan 14, 2020, 09:54 PM IST

 ഹിന്ദു ഐക്യവേദി സംസ്ഥജനറൽ സെക്രട്ടറി കെ.പി ഹരിദാസ് സംസ്ഥാന സെക്രട്ടറി കിളിമാനൂർ സുരേഷ് ബിജെപി  സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലൻ ,നേതാക്കളായ  രാജേന്ദ്രപ്രസാദ് മാവിള ബാബു, അജുലാൽ  തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ഷേത്ര ഭൂമി സന്ദർശിക്കുകയും സമര പരിപാടികള്‍ക്ക്  രൂപം നല്‍കുകയും ചെയ്തു. 

ദേവസ്വം ഭൂമി സർക്കാർ ഏറ്റെടുക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും ഹൈന്ദവ സമൂഹത്തേയും വിശ്വാസികളെയും അണിനിരത്തി ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും  കെ.പി ഹരിദാസ് മുന്നറിയിപ്പു നൽകി.

അതേസമയം ദേവസ്വം ബോര്‍ഡ്‌ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരുന്ന ഭൂമി മുനിസിപാലിറ്റി എങ്ങനെ ഫ്ലാറ്റ് വെയ്ക്കുന്നതിനായി ഏറ്റെടുത്തു എന്നത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ചര  ഏക്കറോളം ഉണ്ടായിരുന്ന ക്ഷേത്ര ഭുമി പലരും കയ്യേറിയതിനെ തുടര്‍ന്നാണ്‌ ദേവസ്വം ബോര്‍ഡ്‌ 3.31 ഏക്കര്‍ ഭുമി മതില്‍ കെട്ടി തിരിച്ചത്.എന്നാല്‍ ഇപ്പോള്‍ വര്‍ക്കല മുനിസിപാലിറ്റി ഈ ഭുമിക്ക് അവകാശവാദം ഉന്നയിക്കുകയാണ്.വര്‍ക്കല ജനാർദ്ദന സ്വാമി യുടെ പൂങ്കാവനം എന്നറിയപെടുന്ന ഈ ഭുമി റീ സര്‍വെയില്‍ ക്രമക്കേട് നടത്തി മുനിസിപാലിറ്റി തട്ടിയെടുക്കുകയായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഈ ആക്ഷേപം ശരിവെയ്ക്കുന്ന തരത്തിലാണ് ദേവസ്വം ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.