രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. വയനാട്ടിലെ ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അടൂരിലെ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് എന്നിവയിലേക്ക് നടത്തിയ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. 150 വീതം രണ്ട് കോളേജുകളിലായി 300 സീറ്റുകളാണുള്ളത്. 

Last Updated : Sep 6, 2017, 07:53 PM IST
രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. വയനാട്ടിലെ ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അടൂരിലെ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് എന്നിവയിലേക്ക് നടത്തിയ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. 150 വീതം രണ്ട് കോളേജുകളിലായി 300 സീറ്റുകളാണുള്ളത്. 

മെഡിക്കൽ കൗൺസിൽ നിഷ്കർഷിച്ചിരുന്ന നിബന്ധനകൾ പാലിക്കാത്തതിന്റെ പേരിൽ രണ്ട് അധ്യയനവർഷത്തേക്ക് ഈ കോളേജുകളിലേക്കുള്ള പ്രവേശനം മെഡിക്കൽ കൗൺസിൽ നേരത്തെ തടഞ്ഞിരുന്നു. ഇതിനെതിരെ ഹൈക്കോടതി വിധി സമ്പാദിച്ചാണ് ഡി.എം വയനാടും മൗണ്ട് സിയോണും ഈ വർഷം പ്രവേശനം നടത്തിയത്. 

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഇല്ലാതെ നടത്തിയ പ്രവേശനം സാധൂകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഈ വർഷം ഇവിടെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.  

More Stories

Trending News