)
പത്തനംതിട്ട: കടമനിട്ടയിൽ പഴയ സ്കൂൾ കെട്ടിടം തകർന്നു വീണു. കടമനിട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റ കെട്ടിടമാണ് തകർന്നു വീണത്. സ്കൂൾ വളപ്പിന് പുറത്തുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.
ഇന്നലെ രാത്രിയാണ് പത്തനംതിട്ട കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടം മഴയത്ത് തകർന്ന് വീണത്. തകർന്ന കെട്ടിടത്തിൽ രണ്ടു വർഷമായി ക്ലാസുകൾ പ്രവർത്തിക്കുന്നില്ല. ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചു നീക്കണമെന്ന് സ്കൂൾ അധികൃതരും പഞ്ചായത്തും ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് പരാതി.
സ്കൂൾ കെട്ടിടം തകർന്നു വീണത് രാത്രി ആയതിനാൽ വൻ അപകടമാണ് ഒഴിവായത്. കുട്ടികൾ കളിക്കുന്ന ഗ്രൗണ്ട് തകർന്നുവീണ കെട്ടിടത്തിന് സമീപമാണ് ഉള്ളത്. തകർന്നു കെട്ടിടത്തിൻ്റ വരാന്തയിലാണ് കുട്ടികൾ കളിക്കുന്ന സമയം വിശ്രമിക്കുന്നത്. ഈ അപകടം മനസ്സിലാക്കിയാണ് കെട്ടിടം പൊളിച്ചു നീക്കണമെന്ന് സ്കൂൾ അധികൃതരും പഞ്ചായത്തും ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.