)
കൊല്ലം: നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് മോശം അവസ്ഥയിലെന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ബസിന്റെ ഷോക്ക് അബ്സോർബർ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിവെച്ച നിലയിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു. സ്കൂളിന്റെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എകെ ദിലു പറഞ്ഞു. നിലമേൽ മാറാൻകുഴിയിലാണ് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 22 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ബസിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തില്‍പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ല. തട്ടത്തുമല - വട്ടപ്പാറ റോഡിൽ കയറ്റം കയറുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് കുട്ടികളെയും ഡ്രൈവറെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.18 കുട്ടികളെയും ആയയെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. ഒരു കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് കുട്ടികളെ സന്ദർശിച്ച ശ്ഷം മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.