)
മലപ്പുറം: അവധി എടുത്തതിന് സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. മലപ്പുറം കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസ് (BYKHS) ലെ പത്താംക്ലാസുകാരനാണ് ക്ലാസ് ടീച്ചറുടെ ക്രൂര മർദ്ദനത്തിന് ഇരയായത്. ക്ലാസ് ടീച്ചർ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി പറഞ്ഞു. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു സംഭവം. ബസ് കിട്ടാത്തത് കൊണ്ട് സ്കൂളിൽ പോയിരുന്നില്ലെന്നും ഇതേച്ചൊല്ലിയാണ് മർദ്ദനം ഉണ്ടായതെന്നും വിദ്യാർഥിയും രക്ഷിതാവും പറയുന്നു. കുട്ടിയുടെ ശരീരത്തിൽ അടികൊണ്ട പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പൊലീസിൽ പരാതി നൽകിയെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.