എസ്ഡിപിഐ ഐഎസിന്‍റെ ഇന്ത്യന്‍ പതിപ്പ്: കോടിയേരി

സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Last Updated : Jul 18, 2018, 12:33 PM IST
എസ്ഡിപിഐ ഐഎസിന്‍റെ ഇന്ത്യന്‍ പതിപ്പ്: കോടിയേരി

തിരുവനന്തപുരം: മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി സംഘടനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എസ്ഡിപിഐ ഐഎസിന്‍റെ ഇന്ത്യന്‍ പതിപ്പാണെന്ന് കോടിയേരി പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിമന്യൂവിനെ കൊലപ്പെടുത്താന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആസൂത്രിത നീക്കങ്ങളാണ് നടത്തിയതെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രസ്താവന. 

കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് എസ്ഡിപിഐ ഐഎസിന്‍റെ ഇന്ത്യന്‍ പതിപ്പെന്ന് കോടിയേരി ചൂണ്ടിക്കാട്ടിയത്.

Trending News