പത്തനംതിട്ട: ആൻ്റോ ആൻ്റണി എംപിക്ക് മധുരം നൽകി എസ്ഡിപിഐ നേതാക്കൾ. എസ്ഡിപിഐ സ്ഥാപകദിനത്തിൽ എംപിയുടെ പത്തനംതിട്ടയിലെ ഓഫീസിലെത്തിയായിരുന്നു മധുരം നൽകിയത്. ഇക്കഴിഞ്ഞ 21-ാം തീയതിയായിരുന്നു സംഭവം. എസ്ഡിപിഐയുടെ സ്ഥാപകദിനമായ 21-ന് പത്തനംതിട്ടയിലെ ആൻ്റോ ആൻ്റണി എംപിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് നേതാക്കൾ മധുരം നൽകിയത്.
എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവർത്തകരും എംപിയുടെ ഓഫീസിലെത്തിയാണ് എംപിക്ക് ലഡു നൽകിയത്. നേതാക്കൾ വരുന്നതിന്റെയും മധുരം നൽകുന്നതിന്റെയും വീഡിയോ ഷൂട്ട് ചെയ്യുകയും റീലായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ALSO READ: ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
അതേസമയം, വിവാദത്തിൽ പ്രതികരണവുമായി ആന്റോ ആന്റണി എംപി രംഗത്തെത്തി. തൻ്റെ മണ്ഡലത്തിലെ ആളുകളാണ് മധുരവുമായി വന്നതെന്നും ഓഫീസിലേക്ക് ആർക്കും വരാമെന്നും ആന്റോ ആന്റണി പറഞ്ഞു. 'സമൂഹത്തിലുളള ഏത് സംഘടനകളും വ്യക്തികളും ഓഫീസിൽ വരാറുണ്ട്. എല്ലാവരുമായും നല്ല ബന്ധമാണുളളതെന്നുമാണ് എംപി പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









