close

News WrapGet Handpicked Stories from our editors directly to your mailbox

വായ്പ തിരിച്ചടച്ചില്ല; വിമാനം ജപ്തി ചെയ്ത് ഫെഡറല്‍ ബാങ്ക്!

പലിശയടക്കം ആറു കോടിയുടെ വായ്പയാണ് ഈ കമ്പനി തിരിച്ചടയ്ക്കാത്തത്.   

Ajitha Kumari | Updated: Oct 10, 2019, 01:10 PM IST
വായ്പ തിരിച്ചടച്ചില്ല; വിമാനം ജപ്തി ചെയ്ത് ഫെഡറല്‍ ബാങ്ക്!

കൊച്ചി: ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന്‍ വിമാനം ജപ്തി ചെയ്ത് ഫെഡറല്‍ ബാങ്ക്. 

ആലുവയിലെ ഫെഡറല്‍ ബാങ്ക് ആണ് കൊച്ചി ആസ്ഥാനമായ സ്വകാര്യ കമ്പനിയായ സീ ബേര്‍ഡ് സീപ്ലെയിന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു വിമാനം ജപ്തി ചെയ്തത്.

പലിശയടക്കം ആറു കോടിയുടെ വായ്പയാണ് ഈ കമ്പനി തിരിച്ചടയ്ക്കാത്തത്. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാര സാധ്യതകള്‍ മുന്‍ നിര്‍ത്തി 2014 ലാണ് ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തത്. എന്നാല്‍ സീപ്ലെയിനിനുള്ള അനുമതി അധികൃതര്‍ നല്‍കിയിരുന്നില്ല. 

ഇതോടെ വായ്പ തിരിച്ചടക്കാന്‍ കഴിയാതെയാകുകയും 2016 ല്‍ വായ്പ കിട്ടാകടമായി പ്രഖ്യാപിക്കുകയും ചെയ്തു. 

ചെന്നൈയിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ വഴിയാണ് ബാങ്ക് ജപ്തിയ്ക്ക് അപേക്ഷിച്ചത്. ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ നിയോഗിച്ച കെ.കെ.ജോസ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ടി.എ.മുഹമ്മദ്‌ സഗീര്‍ എന്നിവരാണ്‌ ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

അതേസമയം വിമാനത്തിന്‍റെ പാര്‍ക്കിംഗ് ഫീസ്‌ ഇനത്തില്‍ സിയാലിനും കമ്പനി നാലു ലക്ഷത്തോളം രൂപ നല്‍കാനുണ്ട്. 

13 കോടി രൂപയ്ക്കാണ് അമേരിക്കയില്‍ നിന്നും കമ്പനി വിമാനം വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ വിമാനത്തിന്‍റെ മൂല്യ നിര്‍ണ്ണയം എത്രയാണെന്ന് നിശ്ചയിച്ചശേഷം വിമാനം ലേലത്തില്‍ വെയ്ക്കും. 

ഒരു പക്ഷെ ലേലത്തില്‍ വിമാനം ആരും വാങ്ങിയില്ലയെങ്കില്‍ വിമാനം വാങ്ങിയ അമേരിക്കന്‍ കമ്പനിക്കുതന്നെ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.