മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിന് സെബാസ്റ്റ്യന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്ത് അഭിഭാഷക അസോസിയേഷന്‍

മാധ്യമങ്ങളെ പിന്തുണച്ചു സംസാരിച്ചതിന് അഡ്വ. സെബാസ്റ്റ്യന്‍ പോളിനെതിരേ നടപടി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് അഭിഭാഷകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹൈകോടതി അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ചേര്‍ന്ന അസോസിയേഷന്‍ യോഗത്തിലാണ് സെബാസ്റ്റ്യന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

Last Updated : Oct 19, 2016, 06:04 PM IST
മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിന് സെബാസ്റ്റ്യന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്ത് അഭിഭാഷക അസോസിയേഷന്‍

കൊച്ചി: മാധ്യമങ്ങളെ പിന്തുണച്ചു സംസാരിച്ചതിന് അഡ്വ. സെബാസ്റ്റ്യന്‍ പോളിനെതിരേ നടപടി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് അഭിഭാഷകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹൈകോടതി അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ചേര്‍ന്ന അസോസിയേഷന്‍ യോഗത്തിലാണ് സെബാസ്റ്റ്യന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്‌ളബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ചത്.

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനം കരുതല്‍ തടങ്കലിലാണെന്നും ഇത് സംസ്ഥാനത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന, രാജ്യ ചരിത്രത്തിലില്ലാത്ത മാധ്യമ വിലക്കിന് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗവേഷക ബിരുദധാരിയുമാണ് സെബാസ്റ്റ്യന്‍ പോള്‍. രാജ്യത്തെ പരമോന്നത നിയമ നിര്‍മ്മാണ സഭയായ പാര്‍ലമെന്റിലേക്കും നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റി, പ്രസ് കൗണ്‍സില്‍ അംഗം എന്ന നിലയിലും ഡോ. സെബാസ്റ്റിയന്‍ പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Trending News