കൊറോണ: കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ!!

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ. 

Last Updated : Mar 30, 2020, 07:27 AM IST
കൊറോണ: കോട്ടയം ജില്ലയില്‍   നിരോധനാജ്ഞ!!

കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ. 

കൊറോണ വൈറസിന്‍റെ സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് ജില്ലയില്‍ സിആര്‍ പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ പികെ സുധീര്‍ ബാബുവാണ് 144പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. 

മാര്‍ച്ച് 30 രാവിലെ ആറു മണി മുതലാണ് നിരോധനാജ്ഞ ആരംഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയുടെ പരിധിയില്‍ വരുന്നിടങ്ങളില്‍ നാല് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടുള്ളതല്ല. 

സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആവശ്യ സര്‍വീസുകള്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികള്‍ക്ക് വിരുദ്ധമായി ജില്ലയിലെ ജനങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാല സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 

ഇതിന്‍റെ ഭാഗമായി ഉത്തരവ് നടപ്പാക്കാന്‍ തടസം നില്‍ക്കുന്നവര്‍ക്കെതിരെയും ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിനായി ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

DIOയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പോസ്റ്റ്‌: 

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ

കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉത്തരവായി. ഇതനുസരിച്ച് ഇന്ന് (മാര്‍ച്ച് 30) രാവിലെ ആറു മുതല്‍ ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധമുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊറോണ മുന്‍കരുതല്‍ നടപടികള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നു.

ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

 

Trending News