Thennala Balakrishna Pillai: മുന്‍ കൈപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; കോണ്‍ഗ്രസിന്റെ സൗമ്യമുഖം വിടവാങ്ങി...

Thennala Balakrishna Pillai: മൂന്ന് തവണ രാജ്യസഭാംഗം ആയിരുന്നു. രണ്ട് തവണ അടൂരിൽ നിന്നുള്ള നിയമസഭാംഗവും ആയിരുന്നു അദ്ദേഹം.

Written by - Zee Malayalam News Desk | Last Updated : Jun 6, 2025, 11:52 AM IST
  • രണ്ട് തണ കെപിസിസി അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട് തെന്നല ബാലകൃഷ്ണപിള്ള
Thennala Balakrishna Pillai: മുന്‍ കൈപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; കോണ്‍ഗ്രസിന്റെ സൗമ്യമുഖം വിടവാങ്ങി...

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനും ആയിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മൂന്ന് തവണ കേരളത്തിൽ നിന്നുള്ള രാജ്യസഭാംമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് തെന്നല ബാലകൃഷ്ണ പിള്ള. രണ്ട് തവണ അടൂരിൽ നിന്ന് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

Add Zee News as a Preferred Source

കേരളത്തില്‍ കോണ്‍ഗ്രസില്‍ വലിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിലനിന്ന വേളകളില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഇരുകൂട്ടര്‍ക്കും എതിര്‍പ്പില്ലാത്ത നേതാവ് എന്നും വേണമെങ്കില്‍ അദ്ദേഹത്തില്‍ വിശേഷിപ്പിക്കാം. എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും തമ്മില്‍ കടുത്ത പോര് നടക്കുന്ന കാലഘട്ടങ്ങളിലായിരുന്നു തെന്നല അധ്യക്ഷ സ്ഥാനത്തെത്തിയത്.

വയലാര്‍ രവിയ്ക്ക് ശേഷം, 1998 ല്‍ ആണ് ആദ്യമായി തെന്നല കെപിസിസി അധ്യക്ഷനാകുന്നത്. തുടര്‍ന്ന് മൂന്ന് വര്‍ഷക്കാലം ആ പദവിയില്‍ അദ്ദേഹം തുടരുകയും ചെയ്തു. 2001 ല്‍ തല്‍ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടു. പിന്നീട് എകെ ആന്റണി അധികാരത്തിലെത്തുകയും കെ കരുണാകരന്‍ കലാപക്കൊടി ഉയര്‍ത്തിയ കലുഷിതമായ ഒരു കാലഘട്ടത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നീങ്ങുകയും ചെയ്തു. ഈ സമയം വീണ്ടും തെന്നല ബാലകൃഷ്ണപിള്ളയെ തന്നെ ഹൈക്കമാന്റ് കെപിസിസി അധ്യക്ഷ പദവിയിലേക്ക് നിയോഗിച്ചു. അങ്ങനെ 2004 മുതല്‍ 2005 വരെ അദ്ദേഹം വീണ്ടും കെപിസിസി പ്രസിഡന്റ് ആയി. 2001 ല്‍ കെ മുരളീധരന് വേണ്ടിയായിരുന്നു തെന്നലയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത് എങ്കില്‍, 2005 ല്‍ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ മാറ്റിയത്.

1977 ല്‍ ആയിരുന്നു അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അടൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ഇത്. പിന്നീട് 1982 ലും തെന്നല അടൂരില്‍ നിന്നുള്ള എംഎല്‍എ ആയി. 1991 ല്‍ ആദ്യമായി രാജ്യസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1992 ലും 2003 ലും രാജ്യസഭയില്‍ എത്തി.

ശൂരനാട് പുളിക്കുളം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിട്ടായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1962 മുതല്‍ കെപിസിസി അംഗമായി. കൊല്ലം ഡിസിസി ട്രഷറര്‍ ആയും അഞ്ചര വര്‍ഷത്തോശളം കൊല്ലം ഡിസിസി പ്രസിഡന്റ് ആയും നിയമിക്കപ്പെട്ടു. 1981 ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News