തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എഴുപേർക്ക് കോറോണ (Covid19) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ. കെ . ശൈലജ.  ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒരാൾക്കും മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ ഓരോരുത്തർക്കുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം നാളെ 


ഇവരിൽ അഞ്ചു പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും എത്തിയവരാണ്.  വയനാട് ജില്ലയിലുള്ള ആൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.  കൂടാതെ ഇന്ന് ലഭിച്ച പരിശോധന ഫലത്തിൽ ആർക്കും കോറോണ ബാധയില്ല.  കോറോണയിൽ നിന്നും ഇതുവരെ 489 പേരാണ് മുക്തി നേടിയത്.  ഇപ്പോൾ 27 പേരാണ് ചികിത്സയിലുള്ളത്.  


Also read: തമിഴ്നാട്ടിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ചുട്ടുകൊന്നു; രണ്ടുപേർ അറസ്റ്റിൽ 


ഇതിനുപുറമെ 1307 പേരാണ് ഇതുവരെ വിദേശത്തുനിന്നും കേരളത്തിൽ എത്തിയിട്ടുള്ളത്. ഇവരിൽ 641 പേർ കോറോണ കെയർ സെന്ററിലും 650 പേർ വീടുകളിലും 16 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.  


ഇതിനുപുറമെ വിവിധ ജില്ലകളിലായി 27,986 പേർ നിരീക്ഷണത്തിലുണ്ട്. 27,545 പേർ വീടുകളിലും 441 പേർ ആശുപത്രികളിലുമാണ്.  ഇന്ന് 157 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  വയനാട്  ജില്ലയിലെ നെന്മേനിയെ ഇന്ന് ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.