നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക അധിക്ഷേപ ആരോപണവുമായി നടി!!

ഇരുപത്തിയൊന്നുകാരിയായ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയ ഒരനുഭവമായിരുന്നു അതെന്നും രേവതി കുറിപ്പില്‍ പറയുന്നു.

Last Updated : May 22, 2019, 01:40 PM IST
നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക അധിക്ഷേപ ആരോപണവുമായി നടി!!

തിരുവനന്തപുരം: മലയാള ചലച്ചിത്ര താരം സിദ്ദിഖിനെതിരെ ലൈംഗീകാധിക്ഷേപ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത്. 2016ല്‍ തനിക്ക് നേരെ നടന്ന ലൈ൦ഗിക അധിക്ഷേപമാണ് രേവതി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.  

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ വീഡിയോ പങ്കു വച്ചുകൊണ്ടാണ് രേവതി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടതിന് ശേഷം തനിക്ക് തന്നെ തടയാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് രേവതി കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. 

'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്‍റെ പ്രിവ്യു ഷോ തിരുവനന്തപുരം നിള തീയറ്ററില്‍ നടക്കുമ്പോള്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയെന്നാണ് രേവതി കുറിപ്പില്‍ പറയുന്നത്. 

ഇരുപത്തിയൊന്നുകാരിയായ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയ ഒരനുഭവമായിരുന്നു അതെന്നും രേവതി കുറിപ്പില്‍ പറയുന്നു.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് തന്‍റെ ഊഹമെന്നും അവള്‍ അദ്ദേഹത്തിന്‍റെ അടുത്ത് സുരക്ഷിതയാണെങ്കില്‍ അത് അതിശയമാണെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങളെ പോലെയൊരാള്‍ക്ക് എങ്ങിനെയാണ് ഡബ്ല്യു.സി.സിക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുകയെന്നും നിങ്ങള്‍ അതിന് യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കുവെന്നും രേവതി പറയുന്നു. 

കൂടാതെ, ഉളുപ്പുണ്ടോയെന്നും നിങ്ങളുടെ മുഖംമുടിയില്‍ ലജ്ജ തോന്നുന്നവെന്നും രേവതി സമ്പത്ത് കുറിച്ചു. നേരത്തെ സംവിധായകന്‍  രാജേഷ് ടച്ച്‌റിവറിനെതിരെയും  രേവതി സമ്പത്ത്  ഗുരുതരമായ വെളിപ്പെടുത്തലുമായി  രംഗത്തെത്തിയിരുന്നു.

സംവിധായകന്‍ പാതിരാത്രി തന്റെ ഫോണിലേയ്ക്ക് മിസ്ഡ് കോള്‍ അടിച്ചെന്നും മോശപ്പെട്ട മെസേജുകള്‍ അയച്ചെന്നുമായിരുന്നു രേവതിയുടെ ആരോപണം. 

More Stories

Trending News