SFI KSU Conflict In Kannur: തോട്ടട ഐടിഐയിൽ എസ് എഫ് ഐ- കെ എസ് യു സംഘർഷം; പോലീസ് ലാത്തി വീശി
SFI KSU Conflict In Kannur Thottada ITI: സാരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി. കെ എസ് യു കൊടി ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐയിൽ എസ് എഫ് ഐ-കെ എസ് യു സംഘർഷം. സംഘർഷത്തിൽ കെ എസ് യു പ്രസിഡന്റിന് മർദ്ദനം. പോലീസ് ലാത്തി വീശി. സംഘർഷം യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ. പോലീസിനെ വിദ്യാർഥികൾ ക്യാംപസിന് അകത്തേക്ക് കടത്തിവിടുന്നില്ല. സാരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി. കെ എസ് യു കൊടി ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.